#PIYUVLOG Credit :-
നക്ഷത്ര വിളക്കുകളും സ്ട്രീറ്റ് ലാമ്പുകളും തെളിഞ്ഞ വഴികളിലൂടെ പകൽ എന്ന പോലെ
രാത്രി സഞ്ചാരം, കൂട്ടുകാരുമായിച്ചേർന്നുള്ള ഷോപ്പിങ്. കലാപരിപാടികൾ.തൃശ്ശൂരിൽ നൈറ്റ് ഷോപ്പിങ്ങിന് വഴി തെളിയുകയാണ്. ഡിസംബർ 15 മുതൽ ജാനുവരി 15 വരെയുള്ള ഒരു മാസമാണ് തൃശ്ശൂരിൻറെ ഇരുൾ വഴികളിൽ പുതിയ ഷോപ്പിങ് സംസ്കാരത്തിൻറെ വെളിച്ചം വീശുന്നത്. ചേംബർ ഓഫ് കൊമേഴ്സ് , തൃശൂരിലെ പ്രമുഖ വ്യാപാരികൾ, ഓസ്കാർ ഇവൻറ്സ് എന്നിവ കൈകോർത്താണ് ഷോപ്പിങ് രാവുകൾ ആഘോഷമാക്കാൻ ഒരുങ്ങുന്നത്. നഗരത്തിൻറെ രണ്ടരക്കിലോമീറ്റർ ചുറ്റളവിലെ പ്രധാന ഇടങ്ങളും മാർക്കറ്റുകളും ഒക്കെ 11 മണി വരെ തുറന്നു പ്രവർത്തിക്കും. ഇതിനു ശേഷം ഓസ്കാർ ഇവൻറ്സിൻറെ ഉൾപ്പെടെ നേതൃത്വത്തിൽ കലാപരിപാടികളും അരങ്ങേറും. പൊതുജനങ്ങൾക്കും പങ്കാളികളാകാൻ അവസരം ഉണ്ടായിരിക്കും.
വൈകിട്ട് ആറു മുതൽ 11 വരെയുള്ള സമയത്ത് പ്രത്യേക ഓഫറുകളും വ്യാപാരികൾ നൽകും.

0 Comments